ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളി; കേന്ദ്രത്തോട് ഇളവ് തേടി സംസ്ഥാനം 

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും
ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളി; കേന്ദ്രത്തോട് ഇളവ് തേടി സംസ്ഥാനം 

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണ്. അതിനാല്‍ ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. 

അതേസമയം, പ്രവാസികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പതിമൂന്ന് സര്‍വീസ് നടത്തും. അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാരാണ് ദൗത്യത്തില്‍ പങ്കുചേരുന്നത്. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകും. ആദ്യഷെഡ്യൂളിനുള്ള ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി. 

പ്രവാസികളെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന് നാളെയാണ് ടെയ്ക്ക് ഓഫ്. അബുദാബിയില്‍ നിന്ന് ആദ്യ വിമാനം നാളെ രാത്രി 9.40ന് നെടുമ്പാശേരിയിലിറങ്ങും. യാത്രക്കാര്‍ക്ക് കോവിഡ് സ്രവപരിശോധന ഉണ്ടാകില്ല. പകരം റാപ്പിഡ് ടെസ്റ്റ് നടത്തി യാത്രാനുമതി നല്‍കാനാണ് വിവിധ എംബസികള്‍ തീരുമാനിച്ചിട്ടുള്ളത്. ക്വാറന്റീന്‍ 14 ദിവസം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കപ്പലുകളില്‍ നാട്ടിലെത്തിക്കുന്ന സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി മാലദ്വീപില്‍ നിന്ന് ആദ്യസംഘം മറ്റെന്നാള്‍ കൊച്ചിയിലേയ്ക്ക് യാത്ര തിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com