നാലു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 1200 വിദ്യാര്‍ഥികള്‍; ഡല്‍ഹിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് കത്തയച്ചതായി മുഖ്യമന്ത്രി 

ഇവരെ നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസിനായി റെയില്‍വേയുമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി
നാലു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 1200 വിദ്യാര്‍ഥികള്‍; ഡല്‍ഹിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് കത്തയച്ചതായി മുഖ്യമന്ത്രി 

തിരുവനന്തപുരം:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ മാത്രം 1200 ഓളം വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസിനായി റെയില്‍വേയുമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍. 723 പേരാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടക്കുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ എന്നി സംസ്ഥാനങ്ങളില്‍ യഥാക്രമം 348,89, 17 എന്നിങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍. ഇവരെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്് കത്തയച്ചതായി പിണറായി പറഞ്ഞു. തുടര്‍ന്ന്് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ നാട്ടില്‍ എത്തിക്കുന്നതിനുളള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ അടക്കം 40 വിദ്യാര്‍ഥികളാണ് ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരോട് താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് മെയ് 15ന് മുന്‍പ് ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് നിരീക്ഷണ കേന്ദ്രമാക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നതായാണ് അറിയുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com