പിന്നാക്ക കോര്‍പ്പറേഷനില്‍ വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം; സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ല

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്‌റ്റേറ്റ് ബാങ്കിന്റെ എസ്ബിഐ കളക്ട് വഴി വായ്പ തിരിച്ചടയ്ക്കാം. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, നെഫ്റ്റ്, ആര്‍ടിജിഎസ്, യുപിഐ (ഭീം, ഗൂഗിള്‍ പെയ്, ഫോണ്‍ പെ, പെടിഎം) എന്നിവയിലൂടെ തുക അടയ്ക്കാനാവും. തിരിച്ചടവിന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ല. 

തിരിച്ചടവ് രസീത് എസ്ബിഐയില്‍ നിന്ന് ലഭിക്കും. മുന്‍ തിയതികളില്‍  എസ്ബിഐ കളക്ട് വഴിയുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും.  കോര്‍പ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകള്‍ എസ്ബിഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ചടയ്ക്കാം.  https://bit.ly/3aYQrK0  എന്ന ലിങ്ക് മുഖേനയോ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ തിരിച്ചടവ് നടത്താം.  വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം, തിരിച്ചടവ് ലിങ്ക് എന്നിവ  www.ksbcdc.com ല്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com