പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ 

മഞ്ചേരി കോടതിയുടെ രണ്ടാമത്തെ നിലയില്‍ നിന്ന് ചാടി പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം
പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ 

മലപ്പുറം: മഞ്ചേരി കോടതിയുടെ രണ്ടാമത്തെ നിലയില്‍ നിന്ന് ചാടി പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. സാരമായി പരിക്കേറ്റ ആലിക്കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെയാണ് സംഭവം. പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് താഴെയ്ക്ക് വീണത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റ ആലിക്കുട്ടിയെ പൊലീസുകാരും ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


മൂന്നു വിദ്യാര്‍ഥികളുടെ പീഡന പരാതിയില്‍ കേസെടുത്ത് ആലിക്കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് സംഭവം.കഴിഞ്ഞ മാസം 18 ന് ചാത്തന്നൂരിലെ മൂന്ന് വിദ്യാര്‍ഥികളുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഹെഡ്മാസ്റ്ററുടെ പരാതിയിലായിരുന്നു നടപടി. 

ഇതിന് പുറമേ ഇയാള്‍ക്കെതിരെ പരാതിയുമായി മൂന്നു വിദ്യാര്‍ഥികള്‍ കൂടി രംഗത്തുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് ആലിക്കുട്ടി കോടതിയുടെ രണ്ടാമത്തെ നിലയില്‍ നിന്ന് ചാടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com