ബ്രോഡ് വേയില്‍ ഇന്ന് വലതു വശത്തുള്ള കടകള്‍ തുറക്കും, ഇരുചക്ര വാഹനങ്ങള്‍ മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ 

ഇടത്-വലത് വശങ്ങൾ തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാനാണ് നിര്‍ദേശം
ബ്രോഡ് വേയില്‍ ഇന്ന് വലതു വശത്തുള്ള കടകള്‍ തുറക്കും, ഇരുചക്ര വാഹനങ്ങള്‍ മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ 

കൊച്ചി: എറണാകുളം ബ്രോഡ് വേയിൽ നിയന്ത്രണങ്ങളോടെ ഇന്നുമുതൽ കടകൾ തുറക്കും. ഹോൾസെയിൽ ബസാർ പ്രദേശത്ത് വലതുവശത്തുള്ള കടകൾ മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കുക. ഇടത്-വലത് വശങ്ങൾ തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാനാണ് നിര്‍ദേശം. ബ്രോഡ് വേ, മാർക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന പ്രദേശത്താണ് നിയന്ത്രണങ്ങൾ. 

ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ളവ നിരോധിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെത്തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ. ആളുകളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ ദിവസം ഇവിടെ പ്രവർത്തിച്ചിരുന്ന കടകൾ അടപ്പിച്ചിരുന്നു. നിശ്ചിത എണ്ണം തുറക്കാമെന്ന് കളക്ടർ അറിയിച്ചെങ്കിലും മുഴുവൻ കടകളും അടച്ചിടുകയായിരുന്നു വ്യാപാരികൾ. ഇതിന് പിന്നാലെയാണ് ഇടത് വലത് വശങ്ങൾ തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com