ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

മദ്യശാലകള്‍ ഉടന്‍ തുറക്കില്ല ; മുഖ്യമന്ത്രി എക്‌സൈസ് മന്ത്രിയുമായി ചര്‍ച്ച നടത്തി

ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ധാരണയായത്

തിരുവനന്തപുരം : മദ്യശാലകള്‍ ഉടന്‍ തുറന്നേക്കില്ല. ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ധാരണയായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനുമായി ആശയവിനിമയം നടത്തി. എക്‌സൈസ് കമ്മീഷണറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

മദ്യഷോപ്പുകള്‍ തുറന്നാല്‍ ഉണ്ടായേക്കാവുന്ന തിരക്കും, സാമൂഹിക അകലം പാലിക്കല്‍ നടപ്പാകുമോ എന്ന ആശങ്കയും കണക്കിലെടുത്താണ് തീരുമാനം എന്നാണ് സൂചന. എക്‌സൈസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

അതിനിടെ കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി മദ്യത്തിന് കൊറോണ നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
കേരളത്തില്‍ മദ്യത്തിന് ഇപ്പോള്‍ പലതട്ടുകളായി 100 മുതല്‍ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാല്‍ സെസ് ചുമത്താനാണ് കൂടുതല്‍ സാധ്യത.

മറ്റുവരുമാനങ്ങള്‍ കുത്തനെ കുറഞ്ഞതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യത്തിന്റെ ചില്ലറവിലയില്‍ 70 ശതമാനം 'കോവിഡ് പ്രത്യേക ഫീ' ചുമത്തിയിരുന്നു. ആന്ധ്രാപ്രദേശ് 5070 ശതമാനവും രാജസ്ഥാന്‍ പത്തുശതമാനവും നികുതി കൂട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com