മഹാരാഷ്ട്രയിൽ നിന്നും മടങ്ങുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക് ; പാലിക്കേണ്ട നടപടിക്രമങ്ങൾ ഇങ്ങനെ...

മഹാരാഷ്ട്ര പൊലീസിന്റയും വെബ്സൈറ്റിൽ ഇ-പാസിന് റജിസ്റ്റർ ചെയ്ത് അനുമതി നേടിയാൽ മതിയെന്ന് നോർക്ക അധികൃതർ
മഹാരാഷ്ട്രയിൽ നിന്നും മടങ്ങുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക് ; പാലിക്കേണ്ട നടപടിക്രമങ്ങൾ ഇങ്ങനെ...

മുംബൈ : കോവിഡ് രോ​ഗം സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് മറുനാട്ടിൽ കഴിയുന്ന മലയാളികൾ മിക്കവരും നാട്ടിലേക്ക് തിരികെ പോരാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്നു കേരളത്തിലേക്കു യാത്ര തിരിക്കാൻ ആഗ്രഹിക്കുന്നവർ കേരള സർക്കാരിന്റെയും മഹാരാഷ്ട്ര പൊലീസിന്റയും വെബ്സൈറ്റിൽ ഇ-പാസിന് റജിസ്റ്റർ ചെയ്ത് അനുമതി നേടിയാൽ മതിയെന്ന് നോർക്ക അധികൃതർ അറിയിച്ചു. കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പാസ് ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

നടപടിക്രമങ്ങൾ ഇങ്ങനെ:

സംസ്ഥാനത്ത്  തിരികെ എത്താൻ ആ​ഗ്രഹിക്കുന്ന മലയാളികൾ ആദ്യം  നോർക്ക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം (www.registernorkaroots.org)

തുടർന്ന് കേരള സർക്കാരിന്റെ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ഇ-പാസിനായി അപേക്ഷിക്കണം (www.covid19jagratha.kerala.nic.in)

അതോടൊപ്പം, മഹാരാഷ്ട്ര പൊലീസിന്റെ വെബ്സൈറ്റിലും ഇ-പാസിനായി അപേക്ഷിക്കണം (www.covid19.mhpolice.in)

കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഇ-പാസ് ലഭിച്ചാൽ യാത്ര തിരിക്കാവുന്നതാണ്.

മഹാരാഷ്ട്രയിൽ നിന്നുള്ളവർ കാസർകോട് - മഞ്ചേശ്വരം അതിർത്തിയിലെ തലപ്പാടി ചെക്പോസ്റ്റ് വഴിയാണ് കേരളത്തിലേക്ക് എത്തേണ്ടത്.  

മഹാരാഷ്ട്രയിൽ നിന്നുള്ള ഡ്രൈവറാണെങ്കിൽ റിട്ടേൺ പാസ് എടുത്തിരിക്കണം. അല്ലാത്തപക്ഷം ക്വാറന്റീനിൽ കഴിയണം.

സ്വന്തം വാഹനമോ, വാടകയ്ക്ക് എടുക്കുന്ന വാഹനമോ ഉള്ളവർക്കാണ് നിലവിൽ പാസ് നൽകുന്നത്. അപേക്ഷകന്റെ യാത്രാ ആവശ്യം പരിഗണിച്ച് അടിയന്തര സ്വഭാവം വിലയിരുത്തിയ ശേഷമാണ് പാസ് അനുവദിക്കുന്നത്. രോഗികൾ, ഗർഭിണികൾ, കേരളത്തിൽ നിന്നെത്തി ലോക്ഡൗണിനെത്തുടർന്ന് കുടുങ്ങിപ്പോയവർ എന്നിവർക്കാണ് പാസ് നൽകുന്നതിൽ മുൻഗണന നൽകിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com