സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ അധ്യയനം; വെബിലും മൊബൈലിലും ക്ലാസുകൾ 

ജൂൺ ഒന്നിന് സ്കൂൾ തുറന്നില്ലെങ്കിലും വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് അധ്യയനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ അധ്യയനം; വെബിലും മൊബൈലിലും ക്ലാസുകൾ 

തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂൾ തുറന്നില്ലെങ്കിലും വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് അധ്യയനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെബിലും മൊബൈലിലും ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം  വ്യക്തമാക്കി.

പ്രൈമറി, അപ്പര്‍ പ്രെമറി തലങ്ങളിലെ 81609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കും. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തും. 

സമഗ്ര പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിന് ആവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് മെയ് പതിനാലിന് ഇത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com