ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്രായം ചെന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ക്വാറന്റൈന്‍ വീട്ടില്‍

75 വയസിന് മുകളില്‍ പ്രായമുള്ളവരും പത്തു വയസില്‍ താഴെയുള്ള കുട്ടികളും അവര്‍ക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്രായം ചെന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ക്വാറന്റൈന്‍ വീട്ടില്‍

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്രായംചെന്നവരും ഗര്‍ഭിണികളും കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.  ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളില്‍ പ്രായമുള്ളവരും പത്തു വയസില്‍ താഴെയുള്ള കുട്ടികളും അവര്‍ക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. 

ഗര്‍ഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭര്‍ത്താവും ഇത്തരത്തില്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്്. പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com