കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടേത് മുങ്ങിമരണം; മുറിവുകള്‍ വീണപ്പോള്‍ സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചുങ്കപ്പാറ സ്വദേശിയായ ദിവ്യയെയാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടേത് മുങ്ങിമരണം; മുറിവുകള്‍ വീണപ്പോള്‍ സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: തിരുവല്ലയില്‍ പാലിയേക്കര ബസേലിയന്‍ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകള്‍ വീഴ്ചയിലുണ്ടായതാണ്. അസ്വാഭാവികമായി ഒന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റമോര്‍ട്ടം നടത്തിയത്. 

ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചുങ്കപ്പാറ സ്വദേശിയായ ദിവ്യയെയാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് അന്തേവാസികളായ മറ്റാളുകള്‍ കിണറ്റിന് സമീപത്തെത്തിയപ്പോള്‍ ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് തേടി. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com