'കോവിഡ് കാലത്തും സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു'; ഉദ്ഘാടനത്തെ ചൊല്ലി യൂത്ത് കോൺ​ഗ്രസുകാർ തമ്മിൽ തല്ലി; ജില്ലാ വൈസ് പ്രസിഡന്റിന്റെ തല പൊട്ടിച്ചു

തിരുവല്ല: സർക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഉദ്ഘാടനത്തെച്ചൊല്ലി കൂട്ടത്തല്ല്. സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാലയുടെ തലയ്ക്ക് പരിക്കേറ്റു. 

തിരുവല്ല വൈദ്യുതി ഭവനു മുന്നില്‍ പ്രതിഷേധം ആളിക്കത്തിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. 'കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍, ഒറ്റക്കെട്ടായി പ്രതിഷേധിക്കുക പ്രതികരിക്കുക' ഇതായിരുന്നു മുദ്രാവാക്യം. ജില്ലാ വൈസ് പ്രസിഡന്‍റോ, അതോ ബ്ലോക്ക് പ്രസിഡന്‍റോ ആരാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്യേണ്ടത് എന്നത് തർക്കമായി.

ചോദ്യമായി, മറു ചോദ്യമായി, വാക്കു തര്‍ക്കമായി, വെല്ലുവിളിയായി, ഉന്തായി തള്ളായി, പിന്നെ തല്ലായി, അത് പൊരിഞ്ഞ തല്ലായി രൂപപ്പെട്ടു. അവസാനം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചു പൊട്ടിച്ചു സഹ സംഘടനാ നേതാക്കൾ തന്നെ. ബ്ലോക് പ്രസിഡന്‍റ് ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്ന് വിശാഖ് വെണ്‍പാലയും മറ്റ് സഹപ്രവര്‍ത്തകരും പറയുന്നു.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിശാഖിന്‍റെ തലയില്‍ മൂന്ന് തുന്നലിട്ടാണ് ആശുപത്രി അധികൃതര്‍ മടക്കി അയച്ചത്. സഹപ്രവര്‍ത്തകന്‍ അക്രമിച്ചെന്ന പരാതിയുമായി തിരുവല്ല പൊലീസ് സ്റ്റേഷനിലും പോയി ഇവര്‍. തമ്മില്‍തല്ലി നേതാവിന്‍റെ തല തല്ലിപ്പൊളിച്ചത് സംഘടനയ്ക്ക് നാണക്കേടായി. സംഭവം പുതിയ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com