റിയാദിൽ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി; 84 ​ഗർഭിണികൾ, 22 കുട്ടികൾ; അടിയന്തര ചികിത്സ വേണ്ട അഞ്ച് പേരും സംഘത്തിൽ

കോഴിക്കോട്: റിയാദിൽ നിന്നുള്ള ആദ്യ വിമാനം കരിപ്പൂർ വിമാനത്താവണത്തിലിറങ്ങി. 152 യാത്രക്കാരുമായാണ് വിമാനം ഇറങ്ങിയത്. സംഘത്തിൽ 84 ​ഗർഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ച് പേരും സംഘത്തിലുണ്ട്. 

വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടു ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്നവര്‍ തുടങ്ങിയവരും വിമാനത്തിലുണ്ട്. യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. അത്തരം പരിശോധനകള്‍ക്ക് റിയാദ് വിമാനത്താവളത്തില്‍ സംവിധാനങ്ങള്‍ ഇല്ല. 

ബഹ്‌റൈനില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനവും പുറപ്പെട്ടിട്ടുണ്ട്. 177 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്.

ബഹ്റൈനിലും റാപിഡ് ടെസ്റ്റ് നടത്താതെയാണ് വിമാനം തിരിക്കുന്നത്. യാത്രക്കാര്‍ക്കു പനി, ജലദോഷം, ചുമ തുടങ്ങിയ പ്രാഥമിക രോഗ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ബഹ്റൈനില്‍ നിന്നുള്ള വിമാനം രാത്രി പതിനൊന്ന് മുപ്പതിന് നെടുമ്പാശ്ശേരിയില്‍ എത്തും. 

കുവൈത്തിനും ഇന്ത്യയ്ക്കും ഇടയിലെ ആശയ കുഴപ്പങ്ങള്‍ പരിഹരിച്ചതിനാല്‍ കുവൈറ്റ് കൊച്ചി വിമാന സര്‍വീസ് നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com