'അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് പൂജ്യം ട്രെയിൻ, എന്തിനാണ് ഈ സന്നാഹങ്ങൾ'

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു
'അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് പൂജ്യം ട്രെയിൻ, എന്തിനാണ് ഈ സന്നാഹങ്ങൾ'

ന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് എത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ട്രെയിനുകൾ ഏർപ്പാടാക്കാത്തതിനെ വിമർശിച്ച് കോൺ​ഗ്രസ് എംഎൽഎ കെഎസ് ശബരീനാഥൻ. അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സ്വദേശത്ത് എത്തിക്കാൻ 302 ട്രെയിനുകൾ ഓടിച്ചപ്പോൾ കേരളത്തിലേക്ക് വന്ന ട്രെയിനുകളുടെ എണ്ണം പൂജ്യമാണ് എന്നാണ് ശബരീനാഥൻ ഫേയ്സ്ബുക്കിൽ കുറിച്ചത്. ഒരു ട്രെയിൻ പോലും കേരളത്തിലേക്ക് ഓടിക്കാനായി കഴിഞ്ഞില്ലെങ്കിൽ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും എന്തിനാണെന്നും ശബരീനാഥൻ ചോദിച്ചു. 

‌ശബരീനാഥന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു. ഈ മാർഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേർ സ്വദേശങ്ങളിൽ എത്തി. (Updated)

ഇനി കേരളത്തിന്റെ കണക്ക് നോക്കാം:
i) നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്‌ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം

ii) ഇതിൽ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം.

ഇത്രയും ട്രെയിനുകൾ ഇന്ത്യയിൽ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും ട്രെയിനിൽ ഇങ്ങോട്ട് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com