ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്; മുന്‍ഗണന വിദ്യാര്‍ത്ഥികള്‍ക്കെന്ന് മുഖ്യമന്ത്രി, കൂടുതല്‍ നഗരങ്ങളില്‍ നിന്ന് സര്‍വീസ് ആലോചനയില്‍

മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും ഉടന്‍ നടപടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്; മുന്‍ഗണന വിദ്യാര്‍ത്ഥികള്‍ക്കെന്ന് മുഖ്യമന്ത്രി, കൂടുതല്‍ നഗരങ്ങളില്‍ നിന്ന് സര്‍വീസ് ആലോചനയില്‍

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രാഥമിക പരിഗണന. ട്രെയിന്‍ പുറപ്പെടുന്ന തീയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും ഉടന്‍ നടപടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മുന്‍ഗണന ക്രമത്തിലുള്ളവരും സ്വന്തമായി വാഹനങ്ങളുള്ളവരുമാണ് നിലവില്‍ അതിര്‍ത്തി കടന്നു വരുന്നത്.  മറ്റ് മാര്‍ഗങ്ങളില്ലാത്തവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി, മുംബൈ കേരള ഹൗസുകളിലും ചെന്നൈ, ബാംഗ്ലൂര്‍ നോര്‍ക്കാ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് കോള്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com