കേരളത്തിലും മദ്യ വില കൂട്ടുന്നു, പത്തു മുതല്‍ 15 ശതമാനം വരെ വര്‍ധനയ്ക്കു ശുപാര്‍ശ

കേരളത്തിലും മദ്യ വില കൂട്ടുന്നു, പത്തു മുതല്‍ 15 ശതമാനം വരെ വര്‍ധനയ്ക്കു ശുപാര്‍ശ
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
മദ്യപാനം ആരോഗ്യത്തിനു ഹാനികരം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലും മദ്യ വില കൂട്ടുന്നു. മദ്യത്തിന്റെ നികുതി 10 മുതല്‍ 35 ശതമാനംവരെ കൂട്ടാന്‍ നികുതിവകുപ്പ് ശുപാര്‍ശചെയ്തു.

ലോക്ക് ഡൗണ്‍ കഴിഞ്ഞ് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതോടെ കൂടിയ നികുതിയും നിലവില്‍വരും. ഇതിനായി വില്‍പ്പനനികുതി (കെ.ജി.എസ്.ടി.) നിയമത്തില്‍ മാറ്റംവരുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശുപാര്‍ശ. വര്‍ഷം പരമാവധി 600700 കോടിരൂപവരെ അധികവരുമാനമാണ് നികുതിവകുപ്പ് കണക്കാക്കുന്നത്.

കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു പല സംസ്ഥാനങ്ങളും മദ്യത്തിന്റെ നികുതി കുത്തനെ കൂട്ടിയിരുന്നു. ഡല്‍ഹിയില്‍ 70 ശതമാനം കൂട്ടി. ആന്ധ്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളും വില വര്‍ധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com