നാളത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ആര്‍ക്കൊക്കെ പുറത്തിറങ്ങാം?; ഇളവുകള്‍ ഇങ്ങനെ

ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ അവശ്യ വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
നാളത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ആര്‍ക്കൊക്കെ പുറത്തിറങ്ങാം?; ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ അവശ്യ വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യ സേവനങ്ങള്‍, പാല്‍ വിതരണം, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. 

ഹോട്ടലുകള്‍, ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ എന്നിവയും പ്രവര്‍ത്തിക്കാവുന്നതാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രം സഞ്ചാരത്തിനുള്ള അനുവാദം നല്‍കിയിട്ടണ്ട്.  

വേറെ അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര പാടുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com