നിരീക്ഷണ കേന്ദ്രത്തില്‍നിന്നു മുങ്ങി; ഗൂഗിള്‍ മാപ്പില്‍ കുടുങ്ങി, ദമ്പതികള്‍ക്കെതിരെ കേസ്

നിരീക്ഷണ കേന്ദ്രത്തില്‍നിന്നു മുങ്ങി; ഗൂഗിള്‍ മാപ്പില്‍ കുടുങ്ങി, ദമ്പതികള്‍ക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ആരുമറിയാതെ മുങ്ങിയ ദമ്പതികള്‍ക്ക് കൊല്ലം ആര്‍ ഡി ഒയുടെ ഗൂഗിള്‍ പൂട്ട്. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവേ മുങ്ങിയ ബാംഗ്ലൂരില്‍ നിന്നെത്തിയ ദമ്പതികളെയാണ് ആര്‍ ഡി ഒ എം.എ.റഹിം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് തിരഞ്ഞ്പിടിച്ചത്.

ഇന്നലെ പുലര്‍ച്ചെ ഹോട്ടലില്‍ എത്തിയെങ്കിലും കുറച്ച് കഴിഞ്ഞ് ആരുമറിയാതെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ആര്‍ ഡി ഒ രാവിലെ എത്തിയപ്പോഴാണ് ഇവര്‍ ഹോട്ടലില്‍ ഇല്ലെന്ന് അറിഞ്ഞത്. ബന്ധുവിന്റെ മരണമാണെന്ന് ഹോട്ടല്‍ ബോയിയോട് പറഞ്ഞിരുന്നതായി അറിഞ്ഞു.

തിരച്ചറിയില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ആധാറില്‍ നിന്നും ഇവരുടെ ഏകദേശ ലൊക്കേഷന്‍ മനസിലാക്കി. കൂടുതല്‍ കൃത്യത വരുത്താന്‍ ഗൂഗുള്‍ മാപ്പിന്റെ സഹായത്തോടെ മരണവീടിന്റെ സമീപസ്ഥലത്ത് എത്തി. കറുത്ത കൊടിയാളം ലക്ഷ്യമാക്കി നടന്ന് ഒന്ന് രണ്ട് മരണവീടുകളിലും ആര്‍ ഡി ഒ രഹസ്യമായി കയറിയിറങ്ങി. ഒടുവില്‍ ഒരു മരണവീട്ടില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

രേഖയിലെ ഫോട്ടോ വച്ച് ഇവരെ തിരിച്ചറിഞ്ഞതോടെ  എ സി പി എ.പ്രതീപ് കുമാറിനെ വിവരം അറിയിച്ചു. ഉടന്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലാക്കിയ ഇവര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം  കേസും എടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com