'സുജോക്കി'യില്‍ കോവിഡിന് ചികിത്സയുണ്ടെന്ന് അവകാശവാദം; രഹസ്യമായി വാര്‍ഡില്‍ കയറി, രോഗികള്‍ക്കൊപ്പം രണ്ടുമണിക്കൂര്‍; 'ഡോക്ടര്‍' ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങി

'സുജോക്കി'യില്‍ കോവിഡിന് ചികിത്സയുണ്ടെന്ന് അവകാശവാദം; രഹസ്യമായി വാര്‍ഡില്‍ കയറി, രോഗികള്‍ക്കൊപ്പം രണ്ടുമണിക്കൂര്‍; 'ഡോക്ടര്‍' ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: കോവിഡ് ചികിത്സിച്ചു മാറ്റാന്‍ മരുന്നുണ്ടെന്ന് അവകാശപ്പെട്ട് രോഗികളോടൊപ്പം ചെലവഴിച്ചയാള്‍ ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങി. തന്റെ കൈവശം മരുന്നുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ രഹസ്യമായി കയറുകയായിരുന്നു.

കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശിയും റെയ്കി, സുജോക്കി ചികിത്സ നടത്തുന്നയാളുമായ പി ദിവാകരനാണ് ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ കയറിയത്. അനധികൃതമായി വാര്‍ഡില്‍ കടന്നതിന്റെ പേരില്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് എത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഏപ്രില്‍ 15നാണ് സഭവം.

സുജോക്കി എന്ന കൊറിയന്‍ ചികിത്സാരീതിയില്‍ പരിഹാരമുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കലക്ടര്‍, ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് മെയില്‍ ചെയ്തിരുന്നതായി ദിവാകരന്‍ പറഞ്ഞു. തന്റെ പ്രതിരോധസൂചി ചികിത്സയിലൂടെ രോഗം വരില്ലെന്ന് തെളിയിക്കാന്‍ കോവിഡ് രോഗികള്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് രഹസ്യമായി കോവിഡ വാര്‍ഡില്‍ കയറിയത്. ജില്ലാ ആശുപത്രിയില്‍ പോകാന്‍ ആംബുലന്‍സ് വരുത്തി അതില്‍ യാത്രചെയ്യുകയായിരുന്നു. ചികിത്സയുടെ ഭാഗമായി കൈയില്‍ ചെറിയ സൂചികള്‍ തറപ്പിച്ചിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com