കൊച്ചി: സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടയുന്ന വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തു. വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും. അവധി ദിനമായിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിഷയം കോടതി പരിഗണിക്കുന്നത്.
ജസ്റ്റീസുമാരായ ഷാജി പി. ചാലി, എം.ആർ അനിത എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതി പരിഗണിക്കും.
വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്ക്പോസ്റ്റുകളിൽ പാസ് കിട്ടാതെ മലയാളികൾ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ വിഷയത്തിൽ ഇടപെടുന്നത്. നേരത്തെയും ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കോടതി ഇത്തരം ഇടപെടലുകൾ നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ