തമിഴ്‌നാട്ടില്‍ മലയാളികള്‍ സഞ്ചരിച്ച ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

തമിഴ്‌നാട്ടില്‍ നാട്ടിലേക്ക് വരാന്‍ മലയാളികള്‍ സഞ്ചരിച്ച ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു.
തമിഴ്‌നാട്ടില്‍ മലയാളികള്‍ സഞ്ചരിച്ച ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

സേലം: തമിഴ്‌നാട്ടില്‍ നാട്ടിലേക്ക് വരാന്‍ മലയാളികള്‍ സഞ്ചരിച്ച ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെ സേലത്തിനും ഈറോഡിനും മധ്യേ കരൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടുമണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇടുക്കി, കോട്ടയം ജില്ലക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 

കരൂരില്‍ വച്ച് മുന്നില്‍ പോകുന്ന ടാങ്കര്‍ ലോറിയുടെ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടറോഡിലേക്ക് കയറുന്നതിന് വേണ്ടി ടാങ്കര്‍ ലോറി ബ്രേക്കിട്ടു. പിന്നാലെ വന്ന ബസ് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. 24 മലയാളികളാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് പുറമേ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികള്‍ വിവിധ കൂട്ടായ്മകളുടെ സഹായത്തോടെയാണ് ഒത്തുകൂടി ഒരുമിച്ച് യാത്ര ചെയ്തത്. ഇടുക്കി, കോട്ടയം ജില്ലയിലുളളവരാണ് ബസില്‍ ഉണ്ടായിരുന്നത്. പാല ലക്ഷ്യമാക്കിയാണ് ബസ് യാത്ര പുറപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com