മൊബൈലിലേക്ക് മന്ത്രിമാരുടെ ഇ -മെയില്‍ കുറിപ്പ് വന്നോ ? ; പ്രതികരിക്കാന്‍ നില്‍ക്കരുതെന്ന് പൊലീസ്

മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിലാണ് സന്ദേശമെന്നതിനാല്‍ പലരും കെണിയില്‍ വീഴാന്‍ സാധ്യതയേറെയാണ്
മൊബൈലിലേക്ക് മന്ത്രിമാരുടെ ഇ -മെയില്‍ കുറിപ്പ് വന്നോ ? ; പ്രതികരിക്കാന്‍ നില്‍ക്കരുതെന്ന് പൊലീസ്

തൃശൂര്‍ : മൊബൈല്‍ ഫോണിലേക്കു മന്ത്രിയുടെ ഇ-മെയില്‍ സന്ദേശം വന്നാല്‍ ശ്രദ്ധിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാന്‍ പോകരുത്. സംസ്ഥാന മന്ത്രിമാരുടെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ വിലാസങ്ങളുണ്ടാക്കിയ ശേഷം സന്ദേശങ്ങളയച്ചു പണംതട്ടുന്ന സംഘം സജീവമെന്നു പൊലീസ് അറിയിച്ചു.

നൈജീരിയയില്‍ നിന്നുള്ള സംഘമാണ് പുതിയ തട്ടിപ്പിനു പിന്നിലെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. പണവും വിവിധ സേവനങ്ങളുമൊക്കെ വാഗ്ദാനം ചെയ്താണ് പലര്‍ക്കും ഇ-മെയില്‍ ലഭിക്കുക.

മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിലാണ് സന്ദേശമെന്നതിനാല്‍ പലരും കെണിയില്‍ വീഴാന്‍ സാധ്യതയേറെയാണ്.  ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തന്ത്രപൂര്‍വം ചോദിച്ചറിഞ്ഞശേഷം മൊത്തത്തില്‍ പണം ഊറ്റുകയാണ് ഇവരുടെ രീതിയെന്നു പൊലീസ് സൈബര്‍ഡോം കണ്ടെത്തി.

രാജ്യാന്തര ബന്ധമുള്ള തട്ടിപ്പുസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിബിഐക്കു കത്തയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com