'വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും അമ്മയോട് അച്ഛൻ ആവശ്യപ്പെട്ടിരുന്നു'

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുകി പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുന്നത് അച്ഛനെ ദേഷ്യം പിടിപ്പിച്ചിരുന്നു
'വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും അമ്മയോട് അച്ഛൻ ആവശ്യപ്പെട്ടിരുന്നു'

തിരുവനന്തപുരം : മാതൃദിനത്തിൽ അമ്മയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകനെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്നായിരുന്നു അധ്യാപകനായ അച്ഛന്റെ ആ​ഗ്രഹം. എന്നാൽ ആ ആഗ്രഹത്തിന് വിരുദ്ധമായി കെഎസ് യു വിന്റെ നീലപതാകയും പിടിച്ച് ആ സ്കൂളിൽ സമരം വിളിച്ചത് കൂടുതൽ പ്രശ്നമുണ്ടാക്കി.

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുകി പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുന്നത് അച്ഛനെ ദേഷ്യം പിടിപ്പിച്ചിരുന്നു. വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും അമ്മയോട് അച്ഛൻ ആവശ്യപ്പെട്ടിരുന്നു. അച്ഛനും മകനും ഇടയിൽ പലപ്പോഴും പെട്ടുപോയത് അമ്മ ദേവകിയമ്മയാണ്. എന്റെ പെറ്റമ്മയോടൊപ്പം നേഴ്സ്മാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരായ അമ്മമാർക്കും ഈ ദിനം സമർപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

അച്ഛൻ രാമകൃഷ്ണൻ നായർ അധ്യാപകനായിരുന്ന മഹാത്മാ സ്‌കൂളിലാണ് പഠനത്തോടൊപ്പം രാഷ്ട്രീയവും പഠിച്ചു തുടങ്ങിയത്.

മകനെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്ന ആഗ്രഹത്തിന് വിരുദ്ധമായി കെ.എസ്.യു വിന്റെ നീലപതാകയും പിടിച്ചു ആ സ്കൂളിൽ സമരം വിളിച്ചത് കൂടുതൽ പ്രശ്നമുണ്ടാക്കി.

അച്ഛനും മകനും ഇടയിൽ പലപ്പോഴും പെട്ടുപോകുന്നത് അമ്മ ദേവകിയമ്മയാണ്.

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുകി പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുന്നത് അച്ഛനെ ദേഷ്യം പിടിപ്പിച്ചിരുന്നു.

വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും അമ്മയോട് അച്ഛൻ ആവശ്യപ്പെട്ടിരുന്നു.

എത്ര രാത്രി ആയാലും അമ്മ ഉറങ്ങാതെ കാത്തിരുന്നു.മിക്കവാറും സഹപ്രവർത്തകർ കൂടെ ഉണ്ടാകും. അത്കൊണ്ട് രണ്ട് മൂന്ന് പേർക്കുള്ള ഭക്ഷണം അമ്മ കരുതിവയ്ക്കുമായിരുന്നു.

പിന്നിലെ വാതിലിലൂടെ ഒച്ചയുണ്ടാക്കാതെ അകത്ത് കയറി ഭക്ഷണം കഴിച്ച് ഉറങ്ങുന്ന ഞങ്ങൾ, അതിരാവിലെ വീടുവിട്ട് ഇറങ്ങുകയും ചെയ്യും.

അമ്മ നൽകിയ ഈ പിന്തുണയാണ് രാഷ്ട്രീയത്തിൽ തുടർന്നും പ്രവർത്തിക്കാൻ ഊർജ്ജമായത്.

ഈ അമ്മ ദിനത്തിൽ എന്റെ പെറ്റമ്മയോടൊപ്പം മറ്റുചില അമ്മമാരെ കൂടി ഓർക്കുകയാണ്.

നേഴ്സ്മാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരായ അമ്മമാർക്കും ഈ ദിനം സമർപ്പിക്കുന്നു.

പാലൂട്ടുന്ന മക്കളെപോലും കാണാതെയാണ് ഇവർ കോവിഡിനെ നേരിടാനായി ആശുപത്രിയിൽ ചെലവഴിക്കുന്നത്.

അമ്മ എന്ന് വരും എന്ന ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളെ ആശ്വസിപ്പിച്ചു നാടിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഈ അമ്മമാരെയും നമുക്ക് സ്നേഹപൂർവ്വം ഓർക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com