ഷാഫി പറമ്പിലിന് കോവിഡ് എന്ന് വ്യാജ പ്രചാരണം; സിപിഎം പ്രവര്‍ത്തകന് എതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2020 02:27 PM |
Last Updated: 11th May 2020 02:27 PM | A+A A- |

തൃശൂര്‍: ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് കോവിഡ് 19 ആണെന്ന് വ്യാജ പ്രചാരണം നടത്തിയ ആള്‍ക്ക് എതിരെ കേസ്. ഗുരുവായൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ സോമരാജ് സി ടിക്കെതിരെയാണ് തൃശൂര്‍ സിറ്റി പൊലീസ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ മലയാളികളെ ഷാഫി പറമ്പിലും കോണ്‍ഗ്രസ് സംഘവും സന്ദര്‍ശിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടാണ് സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് സോമരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയത്.