ആദ്യഘട്ടത്തില്‍ 15 നഗരങ്ങളിലേക്ക് ; ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ മൂന്ന് സര്‍വീസുകള്‍ ; പരിഗണിക്കുന്ന സര്‍വീസുകളും സമയക്രമവും ഇങ്ങനെ..

ആദ്യഘട്ടത്തില്‍ 15 തീവണ്ടികളാണ്  ഉണ്ടാകുക എന്ന് റെയില്‍വേ അറിയിച്ചു
ആദ്യഘട്ടത്തില്‍ 15 നഗരങ്ങളിലേക്ക് ; ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ മൂന്ന് സര്‍വീസുകള്‍ ; പരിഗണിക്കുന്ന സര്‍വീസുകളും സമയക്രമവും ഇങ്ങനെ..

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം അവസാനിക്കാനിരിക്കെ, ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുകയാണ്. ആദ്യഘട്ടത്തില്‍ 15 നഗരങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നത്. എല്ലാ ട്രെയിനുകളും ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന തരത്തിലാണ് റെയില്‍വെ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പരിഗണിക്കുന്നത്.

ആദ്യഘട്ടത്തില്‍ 15 തീവണ്ടികളാണ്  ഉണ്ടാകുക എന്ന് റെയില്‍വേ അറിയിച്ചു. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാകും ട്രെയിന്‍ സര്‍വീസുകള്‍ എന്ന് റെയില്‍വേ അറിയിച്ചു. ഇതിന് ശേഷവും ലഭ്യമായ കോച്ചുകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ തുടങ്ങുമെന്നും കേന്ദ്രറെയില്‍വേ മന്ത്രാലയം പറയുന്നു.

ആഴ്ചയില്‍ മൂന്നു ദിവസമാകും ഡല്‍ഹി- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുക. കൊങ്കണ്‍ വഴിയാകും സര്‍വീസുകള്‍. 13 ന് തിരുവനന്തപുരത്തേക്കും 15 ന് തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കും സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി മാത്രമാകും ടിക്കറ്റുകള്‍ ലഭ്യമാക്കുക. ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകീട്ട് നാലു മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമാകും. 50 ദിവസത്തിന് ശേഷമാണ് രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

അതിഥിത്തൊഴിലാളികള്‍ക്കായി ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നത്. https://www.irctc.co.in/ എന്ന വെബ്‌സൈറ്റ് വഴി തന്നെയാകും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക. സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാന്‍ ആരും സ്‌റ്റേഷനുകളില്‍ വരരുതെന്നും റെയില്‍വേ അറിയിച്ചു. ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ.

എല്ലാ യാത്രക്കാരും മുഖത്ത് മാസ്‌കുകള്‍ ധരിക്കണമെന്ന് നിര്‍ബന്ധമാണ്. യാത്ര തുടങ്ങുന്ന ഇടത്ത് കൃത്യമായ പരിശോധനകളുണ്ടാകും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും റെയില്‍വേ അറിയിച്ചു. ഏതൊക്കെ തീവണ്ടികള്‍ എന്ന് യാത്ര തുടങ്ങുമെന്നതില്‍ വിശദമായ വാര്‍ത്താക്കുറിപ്പ് പിന്നീട് ഇറക്കുമെന്നും റെയില്‍വേ അറിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com