കള്ളുഷാപ്പുകള്‍ രാവിലെ 9 മുതല്‍ രാത്രി 7 വരെ; ഒരാള്‍ക്ക് ഒന്നരലിറ്റര്‍ കള്ള്; ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

കള്ളു ഷാപ്പുകള്‍ 13ന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
കള്ളുഷാപ്പുകള്‍ രാവിലെ 9 മുതല്‍ രാത്രി 7 വരെ; ഒരാള്‍ക്ക് ഒന്നരലിറ്റര്‍ കള്ള്; ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കള്ളു ഷാപ്പുകള്‍ 13ന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷോപ്പുകള്‍ തുറക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 7 വരെയായിരിക്കും പ്രവര്‍ത്തന സമയം. കള്ള് പാഴ്‌സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം ഷാപ്പില്‍വച്ച് കഴിക്കാനോ വിതരണത്തിനോ അനുവാദമുണ്ടാകില്ല.

ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണം. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ ബുദ്ധിമുട്ടാകുമെന്ന് എക്‌സൈസ് വകുപ്പ് കരുതുന്നു. അതിനാലാണ് പാഴ്‌സല്‍ നല്‍കാനുള്ള തീരുമാനം. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ഡൗണ്‍ ആരംഭിച്ച ശേഷമാണ് കള്ള് ഷാപ്പുകളുടെ ലേലം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com