കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ മറ്റന്നാള്‍, എട്ടു സ്റ്റോപ്പുകള്‍, രാജധാനി ടിക്കറ്റ് നിരക്ക്

ട്രെയിനുകള്‍ക്ക് ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇതില്‍ കേരളത്തില്‍ എട്ടു സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്
കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ മറ്റന്നാള്‍, എട്ടു സ്റ്റോപ്പുകള്‍, രാജധാനി ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ വീതം നടത്താനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ്. കേരളത്തില്‍ എട്ടു സ്‌റ്റോപ്പുകളാണ് ട്രെയിന് ഉണ്ടാകുക.

ആദ്യസര്‍വീസ് മറ്റന്നാള്‍ രാവിലെ 10.55 ന് ഡല്‍ഹിയില്‍ നിന്ന് തുടങ്ങും. ബുധനാഴ്ചയും ഞായറാഴ്ചയും ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്. വെള്ളി വൈകീട്ട് 5.30 ന് ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേ അധികൃതര്‍ സൂചിപ്പിക്കുന്നത്.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനമായിട്ടുള്ളത്. ട്രെയിന്‍ സര്‍വീസിന്റെ അന്തിമ ഷെഡ്യൂള്‍ ഇന്ന് പുറത്തിറക്കും. ട്രെയിനുകള്‍ക്ക് ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇതില്‍ കേരളത്തില്‍ എട്ടു സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

കേരളത്തില്‍ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകള്‍ ഇവയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം സെന്‍ട്രല്‍. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കൂ. കോവിഡ് രോഗബാധയില്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ. മുഖാവരണം നിര്‍ബന്ധമാണെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ സ്‌പെഷല്‍ ട്രെയിനുകളായി ഓടിക്കുന്നതു രാജധാനി കോച്ചുകളാണ്. രാജധാനി നിരക്കായിരിക്കും സ്‌പെഷല്‍ ട്രെയിനില്‍ ഈടാക്കുക. തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഐആര്‍സിടിസി  വെബ്‌സൈറ്റ് വഴി മാത്രമാണ് ബുക്കിങ്. ഏജന്റുമാര്‍ വഴിയും സ്‌റ്റേഷനുകളിലെ കൗണ്ടറുകളും വഴിയും വില്‍പനയുണ്ടാകില്ല.

പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. മാസ്‌കും നിര്‍ബന്ധമാണ്. എസി കോച്ചുകളാണെങ്കിലും തണുപ്പ് കുറയ്ക്കുന്നതിനാല്‍! സ്‌പെഷല്‍ ട്രെയിനുകളില്‍ ബ്ലാങ്കറ്റും പുതപ്പും വിതരണം ചെയ്യില്ല. ട്രെയിനുകളുടെ അന്തിമ സമയക്രമം വൈകാതെ പുറത്തുവിടുമെന്നു റെയില്‍വേ അറിയിച്ചു. ഐആര്‍സിടിസി സൈറ്റില്‍ ബുക്കിങ് ഇന്ന് വൈകിട്ട് 4ന് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com