കോവിഡ് ദുരിതാശ്വാസമെന്ന് ബോര്‍ഡ്; തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്ത്; സൂത്രധാരന്‍ ലോക്ക്ഡൗണ്‍ ജാമ്യത്തിലിറങ്ങിയ ക്രിമിനല്‍ കേസ് പ്രതി

ലോറിയുടെ മുന്‍വശത്തെ ചില്ലില്‍ കൊറോണ ദുരിതാശ്വാസം എന്ന ബോര്‍ഡ് എഴുതിവെച്ചാണ് യുവാക്ക കഞ്ചാവ് കടത്തിയത്
കോവിഡ് ദുരിതാശ്വാസമെന്ന് ബോര്‍ഡ്; തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്ത്; സൂത്രധാരന്‍ ലോക്ക്ഡൗണ്‍ ജാമ്യത്തിലിറങ്ങിയ ക്രിമിനല്‍ കേസ് പ്രതി


തൃശൂര്‍: തൃശൂരില്‍ വന്‍ തണ്ണിമത്തന്‍ ലോറിയില്‍ കടത്തിയ ഇരുപത്തിയൊന്ന് കിലോ കഞ്ചാവ് ഷാഡോ പൊലീസ് പിടികൂടി. രണ്ടു യുവാക്കള്‍ അറസ്റ്റിലായി. ലോറിയുടെ മുന്‍വശത്തെ ചില്ലില്‍ കൊറോണ ദുരിതാശ്വാസം എന്ന ബോര്‍ഡ് എഴുതിവെച്ചാണ് യുവാക്ക കഞ്ചാവ് കടത്തിയത്. ഡ്രൈവവറുടെ സീറ്റിനടിയില്‍ മൂന്നു കെട്ട് മുല്ലപ്പൂവ്. ലോറിയുടെ പുറകില്‍ കഞ്ചാവ് പൊതികള്‍ക്കു മീതെ 500 തണ്ണിമത്തനുകളും. സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിട്ടും ആന്ധ്രയില്‍ നിന്ന് തമിഴ്‌നാട് വഴി തൃശൂരിലേക്ക് കഞ്ചാവ് കടത്തി. 

കോവിഡ് കാരണം ജാമ്യം കിട്ടി പുറത്തിറങ്ങിയ ക്രിമിനല്‍ കേസ് പ്രതി തളിക്കുളം സ്വദേശി ഷാഹിദാണ് സൂത്രധാരന്‍. കൂട്ടാളി ചാവക്കാട്ടുക്കാരന്‍ ഷാമോന്‍. തൃശൂരിലേയ്ക്ക് കഞ്ചാവ് വരുന്ന വിവരം ഷാഡോ പൊലീസിന് ചോര്‍ന്ന് കിട്ടി.

മണ്ണുത്തി ദേശീയപാതയില്‍ ഷാഡോ പൊലീസ് മണിക്കൂറുകളോളം കാത്തു നിന്നു. സംശയം തോന്നിയ ഈ ലോറിയെ പിന്‍തുടര്‍ന്നു. ശക്തന്‍മാര്‍ക്കറ്റില്‍ തണ്ണി മത്തന്‍ ഇറക്കുന്നതിനിടെ  ലോറി വളഞ്ഞ് കയ്യോടെ പരിശോധിച്ചു. ഒരു കിലോയുടെ 20 പായ്ക്കറ്റുകള്‍ ലോറിയില്‍ നിന്ന് കണ്ടെടുത്തു.ഇതു കൂടാതെ ഡ്രൈവിങ്ങ് സീറ്റിനടയില്‍ ഒരു കിലോ കഞ്ചാവ് വേറെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com