നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷാര്‍ജയില്‍ മലയാളി കോവിഡ് 19 ബാധിച്ച് മരിച്ചു

. നാട്ടിലേക്ക് വരാനിരിക്കെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷാര്‍ജ: ഷാര്‍ജയില്‍ ഒരു മലയാളികൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കിളിമാനൂര്‍ ഏഴരമൂഴി സ്വദേശി ഹസനന്‍ അബ്ദുള്‍ റഷീദാണ് മരിച്ചത്. നാട്ടിലേക്ക് വരാനിരിക്കെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇന്ന് രാവിലെ സൗദിയിലെ ദമാമില്‍ ഒരു മലയാളികൂടി മരിച്ചിരുന്നു. നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ ദാമോദരനാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 61അയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com