മലയാളികളുമായി കോൺ​ഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു; കര്‍ണാടകയില്‍ നിന്ന്‌ 25 യാത്രക്കാർ

കർണാടക കോൺഗ്രസാണ് യാത്രക്കാരുടെ ചിലവ് വഹിക്കുന്നത്
മലയാളികളുമായി കോൺ​ഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു; കര്‍ണാടകയില്‍ നിന്ന്‌ 25 യാത്രക്കാർ

ബംഗളൂരു: ലോക്ക് ഡൗണിൽ കർണാടകയിൽ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കർണാടക കോൺഗ്രസ് ഏർപ്പെടുത്തിയ ആദ്യ ബസ് പുറപ്പെട്ടു. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ കോൺഗ്രസ് ഭവന് മുന്നിൽ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡികെ ശിവകുമാർ ബസിസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.  

കുമളി വഴി കായംകുളത്തേക്കുള്ള ബസിൽ 25പേരാണുള്ളത്. കർണാടക കോൺഗ്രസാണ് യാത്രക്കാരുടെ ചിലവ് വഹിക്കുന്നത്. ചൊവ്വാഴ്ച അതിർത്തി കടക്കാനുള്ള കേരളത്തിന്റെ പാസ് ലഭിച്ചിട്ടുള്ളവരാണ് ബസിലുള്ളത്. പാസ് ലഭിച്ചിട്ടുള്ളവർക്കാണ് സൗജന്യ യാത്ര ഒരുക്കുന്നത്.

യാത്രയുടെ ചുമതലയുള്ള എൻ.എ. ഹാരിസ് എം.എൽ.എ, കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡൻറ് സത്യൻ പുത്തൂർ, ജനറൽ സെക്രട്ടറി വിനു തോമസ്, കോൺഗ്രസ് സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ എൻ.എ മുഹമ്മദ് ഹാരിസ് നാലപ്പാട്, ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com