മൂല്യനിർണയത്തിനായി അധ്യാപിക വീട്ടിൽ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തിനശിച്ചു; 38 പേർക്ക് പുനഃപരീക്ഷ?  

കേരള സർവകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്‌സി രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്
മൂല്യനിർണയത്തിനായി അധ്യാപിക വീട്ടിൽ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തിനശിച്ചു; 38 പേർക്ക് പുനഃപരീക്ഷ?  

ആലപ്പുഴ: മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക. കായംകുളം എംഎസ്എം കോളജിലെ അധ്യാപികയാണ് ഉത്തരക്കടലാസുകൾ കത്തിനശിച്ച വിവരം പൊലീസിനെ അറിയിച്ചത്. കേരള സർവകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്‌സി രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. 

38 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഉത്തരക്കടലാസുകൾ പരിശോധിക്കുകയായിരുന്നെന്നും ആഹാരം കഴിക്കാനായി മുറിവിട്ട് പോയി സമയത്താണ് ഉത്തരക്കടലാസിന് തീപിടിച്ചതെന്നും അധ്യാപിക പറഞ്ഞു. 

പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. ഈ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ കാരണം അറിയാനാകൂ. ഇത്തരം സാഹചര്യങ്ങളിൽ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാർഥികൾക്കായി അടിയന്തരമായി പുനഃപരീക്ഷ നടത്തുകയാണ് നടപടിക്രമമെന്ന് കേരള സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു. മറ്റ് വിദ്യാർത്ഥികൾക്കൊപ്പം തന്നെ ഇവരുടെ പരീക്ഷാഫലവും പ്രഖ്യാപിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com