ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റെയില്‍വേ സ്റ്റേഷനുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ്, ലക്ഷണം കാണുന്നവരെ നിരീക്ഷണകേന്ദ്രത്തിലേക്ക്; ഡല്‍ഹിയില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ 

ഡല്‍ഹിയില്‍ നിന്ന് ട്രെയിനുകളില്‍ എത്തുന്ന മലയാളികളെ സ്വീകരിക്കാന്‍  സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് ട്രെയിനുകളില്‍ എത്തുന്ന മലയാളികളെ സ്വീകരിക്കാന്‍  സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.  ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും. റെയില്‍വേ സ്‌റ്റേഷനുകളില്‍ ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കാനും, നീരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്താനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം ഉടനിറങ്ങും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനാല്‍ എത്രയാത്രക്കാരുണ്ടെന്നും ഓരോ സ്‌റ്റേഷനിലും എത്രപേര്‍ ഇറങ്ങുമെന്നും കൃത്യമായി അറിയാം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും എറണാകുളത്തും മാത്രമേ നിലവില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളു. ഈ മൂന്ന് സ്‌റ്റേഷനുകളിലും പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രോഗലക്ഷണം ഉള്ളവര്‍ക്ക് യാത്ര അനുമതിയില്ലെങ്കിലും വരുന്നവര്‍ക്കെല്ലാം സ്‌റ്റേഷനുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ്ങുണ്ടാകും. ലക്ഷണം കാണുന്നവരെ സര്‍ക്കാരിന്റ നിരീക്ഷണകേന്ദ്രങ്ങളിലേക്കും മറ്റുള്ളവരെ വീടുകളിലേക്കും അയയ്ക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പണം കൊടുത്തുള്ള നിരീക്ഷണകേന്ദ്രങ്ങളും ഉണ്ടാകും. 


മൂന്ന് സ്‌റ്റോപ്പുകള്‍ മാത്രമുള്ളതിനാല്‍ വന്നിറങ്ങുന്നവര്‍ക്ക് ഇതര ജില്ലകളിലേക്ക് പോകാന്‍ വാഹനസൗകര്യം വേണ്ടിവരും. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ആദ്യട്രെയിന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളില്‍ പോകുന്നവര്‍ക്കും റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന സൗകര്യമുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com