ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബസ് അനുവദിച്ച് കര്‍ണാടക ; ഹെല്‍പ് ലൈന്‍ ഇന്നുമുതല്‍ ; ബസ്സുമായി കോണ്‍ഗ്രസും

കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്കു മടങ്ങിപ്പോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ അനുവദിക്കുന്നത്
ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബസ് അനുവദിച്ച് കര്‍ണാടക ; ഹെല്‍പ് ലൈന്‍ ഇന്നുമുതല്‍ ; ബസ്സുമായി കോണ്‍ഗ്രസും

ബംഗളൂരു :  ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ബസുകള്‍ അനുവദിച്ച് കര്‍ണാടക. കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്കു മടങ്ങിപ്പോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി ആര്‍ടിസി ഹെല്‍പ്‌ലൈന്‍ ഇന്ന് ആരംഭിക്കും.

യാത്രയ്ക്കു മുന്നോടിയായി മെഡിക്കല്‍ പരിശോധന നടത്തും. മലയാളി സംഘടനകളും സമുഹമാധ്യമ കൂട്ടായ്മകളും നാട്ടിലേക്ക് സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്തു സര്‍വീസ് അരംഭിച്ചതിനിടെയാണ് പ്രഖ്യാപനം. ഹെല്‍പ് ലൈന്‍: 7760990532, 7760990988, 7760990531, 6366423895, 6366423896.

ഇതു കൂടാതെ മലയാളി സംഘടനകള്‍ക്ക് ബസ് വാടകയ്ക്കു നല്‍കാനുള്ള സന്നദ്ധതയും കര്‍ണാടക ആര്‍ടിസി അറിയിച്ചിരുന്നു.  ബംഗളൂരുവില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലെത്താനായി ബാംഗ്ലൂര്‍ കേരള സമാജം, യുഎന്‍എ, സമൂഹമാധ്യമ കൂട്ടായ്മകള്‍ എന്നിവ അഞ്ച് ബസ് സര്‍വീസുകളാണ് ഇതേവരെ നടത്തിയത്.

കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറാണ് ബസ് സൗകര്യം ഒരുക്കിയത്. ഇതിനായി എന്‍ എ ഹാരിസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി. പാസുകള്‍ കിട്ടുന്നവര്‍ക്കു യാത്രയ്ക്കായുള്ള സഹായം ഹെല്‍പ്‌ഡെസ്‌ക് വഴി ലഭിക്കും. ഫോണ്‍ 969696 9232, ഇ-മെയില്‍ infomlanaharis@gmail.com

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com