ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ കൂടിയേക്കും; നികുതി വർധനവിൽ തീരുമാനം നാളെ

ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ കൂടിയേക്കും; നികുതി വർധനവിൽ തീരുമാനം നാളെ
ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ കൂടിയേക്കും; നികുതി വർധനവിൽ തീരുമാനം നാളെ

തിരുവനന്തപുരം: മദ്യ നികുതി കൂട്ടുന്നത് സംബന്ധിച്ച് നാളെ നടക്കുന്ന മന്ത്രിസഭാ യോ​ഗം തീരുമാനമെടുക്കും. വില കൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞ മദ്യത്തിന് പത്ത് ശതമാനവും നികുതി കൂട്ടിയേക്കും. ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വർധിക്കാനാണ് സാധ്യത.

400 രൂപയ്ക്ക് മുകളിലുള്ള ഒരു കെയ്സ് വിദേശ മദ്യത്തിന് നിലവിൽ 212 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് താഴെയുള്ള ഒരു കെയ്സ് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 202 ശതമാനവും. ബിയറിന് 102 ശതമാനവും വിദേശ നിർമിത വിദേശ മദ്യത്തിന് 80 ശതമാനമവുമാണ് നികുതി. 

400 രൂപയ്ക്ക് മുകളിലുള്ള ഒരു കെയ്സ് വിദേശ മദ്യത്തിനാണ് നിലവിൽ 35 ശതമാനം നികുതി വര്‍ധിപ്പിക്കാനാണ്‌ സർക്കാർ ആലോചിക്കുന്നത്. മറ്റുള്ളവയ്ക്ക് പത്ത് ശതമാനവുമാണ് വർധന സാധ്യത. ആനുപാതികമായി ബിയറിനും വർധനവുണ്ടാകും. അതേസമയം വിദേശ നിർമിത വിദേശ മദ്യത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിൽ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യമാണുള്ളത്. ഈ പ്രതസന്ധിയിൽ നിന്ന് കരകയറാനായാണ് സർക്കാർ മദ്യത്തെ തന്നെ ആശ്രയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ മദ്യത്തിന് രണ്ട് ശതമാനം നികുതി വർധിപ്പിച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിലെ ബജറ്റിൽ മദ്യത്തിന് നികുതി വർധിപ്പിക്കാതെ മറ്റ് സാധനങ്ങൾക്ക് നികുതി കൂട്ടുകയാണുണ്ടായത്. 

എന്നാൽ ഇപ്പോൾ വരുമാനം വർധിപ്പിക്കേണ്ട സാഹചര്യമായതിനാലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. നാളെ നടക്കുന്ന മന്ത്രസഭാ യോ​ഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com