കോവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും മെഡിമിക്‌സിന്റെയും ആദരം; നഴ്‌സുമാരുടെ സേവനം വിലമതിക്കാനാവാത്തതെന്ന് ആരോഗ്യമന്ത്രി

നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങ് നടത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും മെഡിമിക്‌സിനും അഭിനന്ദിച്ച് ആരോഗ്യമന്തി 
കോവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും മെഡിമിക്‌സിന്റെയും ആദരം; നഴ്‌സുമാരുടെ സേവനം വിലമതിക്കാനാവാത്തതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് 19 പോരാട്ടത്തില്‍ നഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 
നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേകസന്ദേശത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലോകം നഴ്‌സുമാരുടെ സേവനങ്ങളെ ആദരിക്കുന്ന വേളയില്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും മെഡിമിക്‌സും സംയുക്തമായി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും നഴ്‌സുമാരെ ആദരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച വൃദ്ധദമ്പതികളെ ശുശ്രൂഷിക്കുകയും അതുവഴി രോഗം പകരുകയും ചെയ്ത നഴ്‌സ് രേഷ്മ മോഹന്‍ദാസിനെ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി ആദരിച്ചു. 

രോഗം പിടിപെട്ടെങ്കിലും നഴ്‌സ് രേഷ്മ സധൈര്യം അത് നേരിട്ടു. രേഷ്മയ്ക്കും, നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങ് നടത്തിയ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും മെഡിമിക്‌സിനും അഭിനന്ദനം അര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ വി വിഷ്ണുകുമാര്‍, മെഡിമിക്‌സ് സെയില്‍സ് മാനേജര്‍ മുഹമ്മദ് റാഫി, സമകാലിക മലയാളം പത്രാധിപര്‍ സജി ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
എറണാകുളം മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍, കോഴിക്കോട് മന്ത്രി എകെ ശശീന്ദ്രന്‍, കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കൊല്ലത്ത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുകളിലാണ് പരിപാടി സംഘടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com