ഗള്‍ഫിലുള്ള ഗര്‍ഭിണികളെയും മറ്റ് രോഗികളെയും ഉടന്‍ നാട്ടിലെത്തിക്കണം; പ്രത്യേക വിമാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

പ്രവാസികളായ ഗര്‍ഭിണികളേയും മറ്റുരോഗങ്ങളുള്ളവരേയും നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി
ഗള്‍ഫിലുള്ള ഗര്‍ഭിണികളെയും മറ്റ് രോഗികളെയും ഉടന്‍ നാട്ടിലെത്തിക്കണം; പ്രത്യേക വിമാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളായ ഗര്‍ഭിണികളേയും മറ്റുരോഗങ്ങളുള്ളവരേയും നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വരുന്നതില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികളേയും മറ്റു രോഗങ്ങള്‍ ഉള്ളവരേയും പ്രായമേറിയവരേയും നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് നാടുകളില്‍ നിന്ന്  നിരന്തരം സഹായ അഭ്യര്‍ത്ഥന വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വിമാനം ആവശ്യപ്പെട്ടതെന്ന്് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് നീക്കിവെക്കണം. ഗര്‍ഭിണികളില്‍ പ്രസവ തിയതി അടുത്തവര്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. മലപ്പുറം സ്വദേശിയായ ഇവര്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നെത്തിയതാണ്. ഇവരുടെ മൂന്ന് വയസുള്ള മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com