നേന്ത്രപഴം, കൈതച്ചക്ക, മാമ്പഴം, പപ്പായ; കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പഴകിറ്റുകള്‍

നേന്ത്രപഴം, കൈതച്ചക്ക, മാമ്പഴം, പപ്പായ; കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പഴകിറ്റുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പഴ കിറ്റുകള്‍ നല്‍കുന്നു. ഹോര്‍ട്ടികോര്‍പ്പ് നല്‍കുന്ന പഴകിറ്റിന്റെ ജില്ലാ തല വിതരണം അയ്യന്തോള്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ 4000 പഴകിറ്റുകളാണ് ഹോര്‍ട്ടികോര്‍പ്പ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് നല്‍കുന്നത്. ഒരു കിറ്റില്‍ നേന്ത്രപഴം, കൈതച്ചക്ക, മാമ്പഴം, പപ്പായ തുടങ്ങിയ പഴങ്ങളാണുള്ളത്.

അട്ടപ്പാടിയില്‍ നിന്നുള്ള റെഡ് ലേഡി പപ്പായ, നേന്ത്രപ്പഴം, മുതലമടയില്‍ നിന്നുമുള്ള അല്‍ഫോന്‍സ ബംഗാരപള്ളി, കാലപ്പാടി മാമ്പഴങ്ങള്‍, വാഴക്കുളം പൈനാപ്പിള്‍ എന്നിവയുടെ ഓരോ കിലോ വീതം അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. അയ്യന്തോള്‍ കളക്ടറേറ്റ് പരിസരത്തുള്ള വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എഴുപതോളം പൊലീസുകാര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ജില്ലയില്‍ ഇതിനകം 750 കിറ്റുകള്‍ വിതരണം ചെയ്തതായി ഹോര്‍ട്ടികോര്‍പ്പ് എംഡി ജെ സജീവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com