ബാറുകളിലൂടെയും ബിയര്‍ പാര്‍ലറുകളിലൂടെയും പാഴ്‌സല്‍  പരിഗണനയില്‍ ; ഓണ്‍ലൈന്‍ വഴി മദ്യം ; മൊബൈല്‍ ആപ്പില്‍ തീരുമാനം ഉടന്‍

മദ്യം വില്‍ക്കുന്നതിനായി ബെവ്‌കോ തെരഞ്ഞെടുക്കുന്ന മൊബൈല്‍ ആപ് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങള്‍ക്കും നല്‍കും
ബാറുകളിലൂടെയും ബിയര്‍ പാര്‍ലറുകളിലൂടെയും പാഴ്‌സല്‍  പരിഗണനയില്‍ ; ഓണ്‍ലൈന്‍ വഴി മദ്യം ; മൊബൈല്‍ ആപ്പില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം : കള്ള് പാഴ്‌സലായി വില്‍ക്കുന്ന മാതൃകയില്‍ മദ്യവും വില്‍ക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. തിരക്ക് ഒഴിവാക്കാന്‍ ബെവ്‌കോ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവ വഴിയും മദ്യം വില്‍ക്കാനാണ് ആലോചിക്കുന്നത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ, ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, എന്നിവയിലൂടെ മദ്യവും, ബിയറും പാഴ്‌സലായി നല്‍കാനാണ് ആലോചന.

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്നതിനായി ബെവ്‌കോ തെരഞ്ഞെടുക്കുന്ന മൊബൈല്‍ ആപ് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങള്‍ക്കും നല്‍കും. സംസ്ഥാനത്തു 365 ബെവ്‌കോ വില്‍പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ 35 വില്‍പന കേന്ദ്രങ്ങളും ഉണ്ട്. ബാറുകള്‍ 605. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ 339. എല്ലാ വില്‍പന കേന്ദ്രങ്ങളും ഒരേ ദിവസം തുറക്കാനാണ് ആലോചന. ഇതുവഴി ക്രമാതീതമായ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. രാത്രി വില്‍പന സമയം 2 മണിക്കൂര്‍ കുറച്ചേക്കും. പരമാവധി 3 ലിറ്റര്‍ മദ്യം ഒരാള്‍ക്കു ലഭിക്കും.

വെര്‍ച്വല്‍ ക്യൂ, ഓണ്‍ലൈന്‍ ടോക്കണ്‍ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാനായി ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ചര്‍ച്ച നടത്തി. 18 കമ്പനികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായാണ് സൂചന. ഏതു കമ്പനിയുടെ ആപ് വേണമെന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടായേക്കും. മദ്യം വാങ്ങാന്‍ മൊബൈല്‍ ആപ്പ് വഴി മുന്‍കൂട്ടി ടോക്കണ്‍ എടുത്ത് അതിലൂടെ ലഭിക്കുന്ന സമയത്ത് വില്‍പന കേന്ദ്രത്തിലെത്തി മദ്യം വാങ്ങുന്നതാണു പുതിയ സമ്പ്രദായം. അടുത്തുള്ള വില്‍പന കേന്ദ്രം ഉപഭോക്താവിനു തിരഞ്ഞെടുക്കാം.

ഏതു സമയത്തും വില്‍പന ആരംഭിക്കാന്‍  സജ്ജമാകാന്‍ ബാറുകാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ മദ്യ വിലയുടെ 25 ശതമാനത്തിലധികം കോവിഡ് സെസ് ചുമത്താനും ആലോചിക്കുന്നു. ഇക്കാര്യം മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കുന്ന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. നാളെ മുതല്‍ കള്ളു ഷാപ്പുകളില്‍ നിന്നു കള്ള് പാഴ്‌സലായി നല്‍കും. വാങ്ങാന്‍ എത്തുന്നവര്‍ കുപ്പി കൂടി കൈയില്‍ കരുതണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com