മഹാരാഷ്ട്രയില്‍ 24,427 പേര്‍, തമിഴ്‌നാട്ടില്‍ 8,718 പേര്‍; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 1026 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ പുതുതായി 716 പേര്‍ക്കും രോഗം പിടിപെട്ടു
മഹാരാഷ്ട്രയില്‍ 24,427 പേര്‍, തമിഴ്‌നാട്ടില്‍ 8,718 പേര്‍; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 1026 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ പുതുതായി 716 പേര്‍ക്കും രോഗം പിടിപെട്ടു. 

മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 24427 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 921 പേര്‍ മരിച്ചു. ഇതില്‍ 53 മരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. 5125 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 15000ത്തോളം രോഗികളും മുംബൈയില്‍ നിന്നാണ്. പകുതിയിലേറെ മരണവും മുംബൈയിലാണ്. 

തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ 8718 ആയി ഉയര്‍ന്നു. ആകെ മരണം 61 ആയി. ഇതില്‍ എട്ട്  മരണം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതാണ്. കോവിഡ് കൂടുതല്‍ വ്യാപിച്ച ചെന്നൈയില്‍ മാത്രം ആകെ രോഗികളുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 6530 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com