സംസ്ഥാനത്ത് 32 കോവിഡ് ബാധിതര്‍; കാര്യങ്ങള്‍ എളുപ്പമല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 32 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് 32 കോവിഡ് ബാധിതര്‍; കാര്യങ്ങള്‍ എളുപ്പമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 32പേര്‍ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 23പേരും കേരളത്തിന് പുറത്തുനിന്നു വന്നവരാണ്. ചെന്നൈയില്‍ നിന്ന് വന്ന ആറുപേര്‍. മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍, നിസാമുദ്ദീനില്‍ നിന്ന് വന്ന 2പേര്‍, വിദേശത്തു നിന്ന് വന്ന പതിനൊന്നുപേപര്‍ എന്നിങ്ങനെയാണ് കണക്ക്.

സമ്പര്‍ക്കത്തിലൂടെ 9പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 6പേര്‍ വയനാടാണ്. ചെന്നൈയില്‍ നിന്ന് വന്ന ട്രക്ക് ഡ്രൈവറുമായി ഇടപഴകിയ 3പേര്‍, സഹഡ്രൈവറുടെ മകന്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. വയനാടിന് പുറത്ത് സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗം ബാധിച്ചു.

രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പ്പാതീതമാണ്. കാസര്‍കോട് ഒരാളില്‍ നിന്ന് നേരത്തെ 22പേര്‍ക്കാണ് വൈറസ് വ്യാപിച്ചത്. കണ്ണൂരില്‍ 9, വയനാട് 6പേര്‍ക്കും ഇങ്ങനെ രോഗം വ്യാപിച്ചു. കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം കൈവിട്ടുപോയാല്‍ പാളിപ്പോകും. പ്രതീക്ഷിക്കാത്ത വിപത്ത് നേരിടേണ്ടിവരും. അതുകൊണ്ടാണ് ആവര്‍ത്തിച്ചു പറയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് 5 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ 6, മഹാരാഷ്ട്ര 4, നിസാമുദീൻ 2. സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ‌, സമ്പർ‌ക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുടെ ഉറ്റവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com