'5 പെണ്‍കുട്ടികളെ കൊണ്ട് സഹികെട്ടു'; പരാതിയുമായി 8 വയസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

ശല്യം ചെയ്ത അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഉമര്‍ ദിനാലിന്റെ ആവശ്യം
'5 പെണ്‍കുട്ടികളെ കൊണ്ട് സഹികെട്ടു'; പരാതിയുമായി 8 വയസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

കോഴിക്കോട്: മൂത്തസഹോദരിയുള്‍പ്പടെ അഞ്ച് പെണ്‍കുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല. എട്ട് വയസുകാരന്റെ പരാതിയില്‍ പകച്ച് കോഴിക്കോട് കസബ പൊലീസ്. ശല്യം ചെയ്ത അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഉമര്‍ ദിനാലിന്റെ ആവശ്യം. ഒടുവില്‍ ഉമറിന്റെ പ്രശ്‌നത്തിന് പൊലീസ് തന്നെ പരിഹാരം കണ്ടെത്തി.

അഞ്ച് പെണ്‍കുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല. ശല്യത്തോട് ശല്യം എന്ന് എട്ട് വയസുകാരന്‍. കളിക്കാന്‍ കൂട്ടുന്നില്ല, കളിയാക്കുന്നു. ഇങ്ങനെ ആകെ സഹികെട്ടു. അതുകൊണ്ട് ഉടന്‍ അഞ്ച് പേരേയും അറസ്റ്റ് ചെയ്യണം എന്നായിരുന്നു പരാതി. അവര്‍ ലുഡോ കളിക്കാനും ബാഡ്മിന്റണ്‍ കളിക്കാനും കള്ളനും പൊലീസ് കളിക്കാനും കൂട്ടുന്നില്ല. പരാതി വായിച്ച കസബ പൊലീസ് ആദ്യം ഞെട്ടി. എന്തായാലും നിജസ്ഥിതി തേടി ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ദിനാലിന്റെ വീട്ടിലെത്തി. അയല്‍ വീടുകളിലെല്ലാം പെണ്‍കുട്ടികള്‍. സഹോദരി ഉള്‍പ്പെടെയുള്ള പെണ്‍പടയുടെ പെരുമാറ്റമാണ് ദിനാലിനെ മാനസികമായി തളര്‍ത്തിയത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ മറ്റ് കൂട്ടുകാരെ തേടിപ്പോകാനും ഉമറിന് കഴിയുന്നില്ല.

ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും അവര്‍ കൂട്ടത്തോടെ പരിഹസിക്കുകയായിരുന്നെന്നും ഉമര്‍ പറയുന്നു.  പിന്നെ ഒന്നും നോക്കിയില്ല. നേരെ പൊലീസ് സ്‌റ്റേഷനിലേക്ക്. പൊലീസ് ഇടപെട്ട് വിഷയം പരിഹരിച്ചതോടെ ഉമര്‍ ഹാപ്പിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com