ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ വെളളിയാഴ്ച എത്തും; രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ആംബുലന്‍സ്; ഗര്‍ഭിണികള്‍ക്ക് പ്രത്യേക സൗകര്യം; ക്രമീകരണങ്ങള്‍ ഇങ്ങനെ

ഇവര്‍ക്കായി നാല് മെഡിക്കല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും
ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ വെളളിയാഴ്ച എത്തും; രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ആംബുലന്‍സ്; ഗര്‍ഭിണികള്‍ക്ക് പ്രത്യേക സൗകര്യം; ക്രമീകരണങ്ങള്‍ ഇങ്ങനെ

കൊച്ചി: ഡല്‍ഹി -  തിരുവനന്തപുരം പ്രത്യേക ട്രെയിനില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ മന്ത്രി വിഎസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി. 15ാം തീയതി പുലര്‍ച്ചെ ഒരു മണിക്ക് പ്രത്യേക ടെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തും. യാത്രക്കാരെ സ്‌റ്റേഷനില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ പരിശോധിക്കും.

രോഗലക്ഷണമുള്ള യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. 400 യാത്രികരെയാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി നാല് മെഡിക്കല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും.

കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇതുവരെ 204 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സ്‌റ്റേഷനില്‍ പൂര്‍ത്തിയാക്കും. ട്രെയിനില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ പോകുന്നതിനുള്ള അനുവാദമുണ്ട്. ട്രെയിനില്‍ എത്തുന്ന എല്ലാവരും വീടുകളില്‍ ക്വാറന്റെനില്‍ കഴിയണം.

ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കായി സ്‌റ്റേഷനില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. യാത്രികര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സ്‌റ്റേഷനില്‍ അനൗണ്‍സ് ചെയ്യും. വിവിധ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉണ്ടായിരിക്കും.  യോഗത്തില്‍ ജില്ല കളക്ടര്‍ എസ്. സുഹാസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ജി. പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, അസിസ്റ്റന്റ് കളക്ടര്‍ എം. എസ്. മാധവിക്കുട്ടി,  റെയില്‍വേ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com