സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെകെ ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെകെ ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന്​ ശേഷം​ ഉസ്​മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്​റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെത്.

ഖത്തറിലെ കോൺഗ്രസ്​ അനുകൂല പ്രവാസി സംഘടനയായ ഇൻകാസി​ന്റെ സ്ഥാപക നേതാവായ ഉസ്​മാൻ വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്​. തന്നെ രമേശ്​ ചെന്നിത്തല ഫോണിൽ വിളിച്ചിരുന്നുവെന്നും അതി​ന്റെ ​​രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഉസ്​മാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു

ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശേരിയിലേക്ക്​ പുറപ്പെട്ട ആദ്യ വിമാനത്തിൽ​ കെകെ ഉസ്​മാൻ നാട്ടിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com