മദ്യപിച്ച് വാഹനമോടിച്ച കോവിഡ് സെല്ലിലെ പൊലീസുകാരനെ നാട്ടുകാർ പിടിച്ചു; കേസ് 

പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്
മദ്യപിച്ച് വാഹനമോടിച്ച കോവിഡ് സെല്ലിലെ പൊലീസുകാരനെ നാട്ടുകാർ പിടിച്ചു; കേസ് 

കൽപറ്റ: മദ്യപിച്ച് വാഹനമോടിച്ച കോറോണ സെല്ലിലെ പൊലീസുകാരനെതിരെ കേസ്. വയനാട്ടിലെ കോവിഡ് സെല്ലിലെ എഎസ്ഐ മോഹനനെതിരെയാണ് കേസെടുത്തിരിക്കുന്നത്.പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.

എഎസ്ഐയുടെ വാഹനം തടഞ്ഞ് നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഇയാള്‍ മദ്യപിച്ചതായി പറയുന്നുണ്ട്. എന്നാൽ പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രക്ത പരിശോധന ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com