വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്ക്കില്ലെന്ന് വി മുരളീധരന്‍

വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്ക്കില്ലെന്ന് വി മുരളീധരന്‍

സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും.

തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ആഴ്ചയില്‍ 45 സര്‍വീസുകളില്‍ കൂടരുതെന്നാണ് സംസ്ഥാന നിലപാട്. യാത്രാക്കൂലി കുറയ്ക്കാനാകില്ലെന്നും, ചിലര്‍ക്ക് മാത്രമായി ഇളവും സാധ്യമല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

'വിമാനങ്ങളുടെ ലഭ്യതയില്‍ കുറവില്ല, സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയില്‍ നടന്നിട്ടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 45 വിമാനങ്ങള്‍ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്.'- മുരളീധരന്‍ പറഞ്ഞു.

അനര്‍ഹരായ ആളുകള്‍ വലിയതോതില്‍ വരുന്നു എന്ന പരാതിയില്‍ തെളിവുകള്‍ കിട്ടായാല്‍ പരിശോധിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എല്ലാവരും നാട്ടിലേക്ക് വരാന്‍ അര്‍ഹതയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com