സംസ്ഥാനത്ത് കള്ളിന് ക്ഷാമം; പത്തനംതിട്ടയിലും കണ്ണൂരിലും കുട്ടനാട്ടിലും ഷാപ്പുകള്‍ ഇന്ന് തുറക്കില്ല

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പലയിടങ്ങളിലും തുറക്കാന്‍ സാധിച്ചില്ല.
സംസ്ഥാനത്ത് കള്ളിന് ക്ഷാമം; പത്തനംതിട്ടയിലും കണ്ണൂരിലും കുട്ടനാട്ടിലും ഷാപ്പുകള്‍ ഇന്ന് തുറക്കില്ല

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പലയിടങ്ങളിലും തുറക്കാന്‍ സാധിച്ചില്ല. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഷാപ്പുകള്‍ ഇന്ന് തുറക്കില്ല. കുട്ടനാട്ടിലെ ഭൂരിഭാഗം കള്ളുഷാപ്പുകളും തുറക്കില്ല. ഷാപ്പുകള്‍ പൂര്‍ണമായി ലേലം ചെയ്യാന്‍ സാധിക്കാതതും കള്ള് ലഭിക്കാത്തതുമാണ് പ്രധാന കാരണം.

പാലക്കാട് ജില്ലയിലെ കള്ളുഷാപ്പുകളില്‍ എത്തിയ കള്ള് തീര്‍ന്നു. തിരുവനന്തപുരത്ത് ലൈസന്‍സ് കിട്ടിയ നാല് ഷാപ്പുകളും തുറന്നില്ല. രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുവരെയാണ് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ളു വരെ വാങ്ങാം. ഷാപ്പില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളില്‍ ഒരൊറ്റ കൗണ്ടര്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. പാഴ്‌സല്‍ വാങ്ങാന്‍ മാത്രമാണ് അനുവദിക്കുക.

കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം. ഒരുസമയം ക്യൂവില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടാകരുത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ കള്ളുഷാപ്പുകളില്‍ ഭക്ഷണം അനുവദിക്കില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കാവൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com