സൗദിയില്‍ അപകടത്തില്‍ കാറിന് തീപിടിച്ചു; മലയാളി വെന്ത് മരിച്ചു

ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരന്‍ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു.
സൗദിയില്‍ അപകടത്തില്‍ കാറിന് തീപിടിച്ചു; മലയാളി വെന്ത് മരിച്ചു

റിയാദ്: വാഹനാപകടത്തില്‍  കാറിന് തീപിടിച്ച് മലയാളി വെന്ത് മരിച്ചു. റിയാദ് ശിഫയിലെ ദിറാബ് റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ കരുനാഗപ്പള്ളി വഞ്ചിനോര്‍ത്ത് പുലിയൂര്‍ സ്വദേശി കുളത്തില്‍ തറയില്‍ അബ്ദുല്‍ റസാഖ് (52) ആണ് മരിച്ചത്.

ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരന്‍ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹം കാറിനടിയില്‍പെടുകയും കാര്‍ പൂര്‍ണമായും കത്തിനശിച്ചതോടൊപ്പം ഇദ്ദേഹവും തീയില്‍ പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. സമീപത്തുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സൗദി പൗരന്‍ വാഹനവുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.

മൃതദേഹം ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. അബ്ദുല്‍ റസാഖിന്റെ മകന്‍ റിയാസും സഹോദരി ഭര്‍ത്താവ് നൗഷാദും ദമ്മാമില്‍ ഉണ്ട്. ഉമര്‍കുട്ടി, പാത്തുമ്മ കുഞ്ഞ് എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: രജിതാമണി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com