ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരണം; പാലക്കാട് സ്വദേശിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരണം; പാലക്കാട് സ്വദേശിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരണം; പാലക്കാട് സ്വദേശിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ വച്ച് മരിച്ച മരണമടഞ്ഞ പാലക്കാട് സ്വദേശിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ഹരിദാസ് വാസുവിന്റെ (56) മൃതദേഹമാണ് സ്വദേശത്തേക്കെത്തിച്ചത്. കിങ് അബ്ദുള്ള റോഡിലുള്ള അൽ ദുഹാമി ട്രേഡിങ്ങ് കമ്പനിയിൽ കഴിഞ്ഞ 25 വർഷമായി ട്രൈലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഹരിദാസ്. കുന്നത്തൂർമേട് മൂചിക്കൽ വാസുവിന്റെ മകനാണ്. ഭാര്യ- സുനിത. മകൾ- ഹരിത.

രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട ഹരിദാസിനെ, സുഹൃത്തുക്കൾ ചേർന്ന് കമ്പനി വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.

മാർച്ച് ആദ്യ വാരത്തിൽ മരണമടഞ്ഞ ഹരിദാസ് വാസുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കോവിഡിന്റെ ഭാഗമായി സൗദിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. രണ്ട് മാസമായി മൃതദേഹം സുമേഷിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ലോക്ഡൗൺ സമയത്തും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര കമ്പനിയുമായും എംബസിയുമായും ബന്ധപ്പെട്ട് എല്ലാ രേഖകളും ശരിപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് കത്തിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ അനുമതി വന്നതോടെ റിയാദ് - കൊച്ചിൻ എമിറേറ്റ്‌സ് കാർഗോ വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com