1000 രൂപ ധനസഹായം ഇന്നില്ല ; പുതിയ പട്ടിക അടുത്തയാഴ്ച ; പണം വിതരണം 20 മുതല്‍

നിലവില്‍ റേഷന്‍ കടകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും അയച്ച പട്ടിക റദ്ദാക്കി
ഫയൽ ചിത്രം
ഫയൽ ചിത്രം


തിരുവനന്തപുരം : കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായ വിതരണം ഇന്നുണ്ടാകില്ല. ധനസഹായ വിതരണം 20 നേ തുടങ്ങുവെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു. നേരത്തെ ഇന്നുമുതല്‍ പണം വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

സോഫ്‌റ്റ്വെയര്‍ തകരാര്‍ മൂലം ഗുണഭോക്താക്കളുടെ പട്ടികയില്‍ അപാകത കടന്നുകൂടിയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ധനവിതരണം മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശം നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് നല്‍കിയിരിക്കുകയാണ്.

നിലവില്‍ റേഷന്‍ കടകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും അയച്ച പട്ടിക റദ്ദാക്കി. പുതിയ പട്ടിക അടുത്ത ആഴ്ച പുറത്തിറക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യസുരക്ഷാ- ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ് സഹായം ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com