അണുനശീകരണത്തിന് 'റോബോട്ട്' ഇറങ്ങി ; ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെ കേരളത്തിലെത്തും ; കനത്ത സുരക്ഷ

രാജധാനിയുടെ നിരക്ക് ഈടാക്കുന്ന എസി സൂപ്പര്‍ഫാസ്റ്റ്  ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.25ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം ന്യൂഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിന്‍ നാളെ തിരുവനന്തപുരത്തെത്തും. ഇന്നലെ പകല്‍ 11.25 നാണ് ട്രെയിന്‍ യാത്ര തിരിച്ചത്. രാജധാനിയുടെ നിരക്ക് ഈടാക്കുന്ന എസി സൂപ്പര്‍ഫാസ്റ്റ്  ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.25ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും.

കോഴിക്കോടും എറണാകുളത്തും ട്രെയിന് സ്‌റ്റോപ്പുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 നാണ് ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തുക. യാത്രക്കാരെ പരിശോധിക്കുന്നതിന് അടക്കമുള്ള ക്രമീകരണങ്ങള്‍ സ്‌റ്റേഷനില്‍ പൂര്‍ത്തിയായി. സ്‌ക്രീനിങ്ങിനായി റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ അണുനശീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി റോബോട്ടിനെയും നിയോഗിച്ചിട്ടുണ്ട്. റെയില്‍ മിത്ര എന്ന റോബോട്ടിനെ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമും റെയില്‍വേ സ്‌റ്റേഷനും അണുവിമുക്തമാക്കി. സാനിറ്റൈസര്‍ അടക്കമുള്ളവ നല്‍കാനും, രോഗബാധിതര്‍ക്ക് ഭക്ഷണം നല്‍കാനുംഭക്ഷണാവശിഷ്ടങ്ങളും മറ്റും ശോഖരപിക്കാനും റോബോട്ടിനെ ഉപയോഗിക്കാനാകും.

യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിഞ്ച് ടേബിളുകള്‍ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി സ്‌റ്റേഷനില്‍ നിന്നും യാത്രക്കാരെ പുറത്ത് എത്തിക്കാനാണ് തീരുമാനം. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനിലേക്ക് യാത്രക്കാരെ ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കയറ്റിയത്. പല്‍വാല്‍, കോട്ട, വഡോദര, പനവേല്‍, മഡ്?ഗാവ്, മാംഗളുരു എന്നിവിടങ്ങളിലും സ്‌റ്റോപ്പുണ്ട്.  തിരക്ക് അനുസരിച്ച് നിരക്ക് കൂട്ടുന്ന ഫ്‌ലെക്‌സി സംവിധാനത്തിലാണ് ടിക്കറ്റ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com