ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനങ്ങളിലെ ഏഴു പേര്‍ക്ക് കോവിഡ് രോഗലക്ഷണം ;  ആശുപത്രിയിലേക്ക് മാറ്റി

ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തിലെ  ഒരു സ്ത്രീയ്ക്കാണ് കോവിഡ് രോഗലക്ഷണമുള്ളത്
ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനങ്ങളിലെ ഏഴു പേര്‍ക്ക് കോവിഡ് രോഗലക്ഷണം ;  ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയ രണ്ട് വിമാനങ്ങളിലെ ഏഴുയാത്രക്കാര്‍ക്ക് കോവിഡ് രോഗലക്ഷണം. കുവൈറ്റില്‍ നിന്നെത്തിയ വിമാനത്തിലെ 6 പേര്‍ക്കും, ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 1.15 ന് കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തിലെ  ഒരു സ്ത്രീയ്ക്കാണ് കോവിഡ് രോഗലക്ഷണമുള്ളത്. മലപ്പുറം സ്വദേശിയായ ഇവരെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 155 പ്രവാസികളാണ് എ.ഐ  960 എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലെത്തിയത്

കുവൈറ്റില്‍ നിന്നെത്തിയ വിമാനത്തിലെ 6 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

ഇവരില്‍ മൂന്ന് മലപ്പുറം സ്വദേശികള്‍, രണ്ട് പാലക്കാട് സ്വദേശികള്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ പരിശോധന ഉടനെയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com